Modern aquarium coming to Tanur

താനൂരില്‍ ആധുനിക അക്വേറിയം വരുന്നു

ഇന്റര്‍ഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താനൂരില്‍ ആധുനിക രീതിയിലുള്ള അക്വേറിയം വരുന്നു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ആധുനിക അക്വേറിയത്തിന്റെ ശിലാഫലക അനാച്ഛാദനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. 1.68 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍ദിഷ്ട കോസ്റ്റല്‍ ഹൈവേയുടെ അരികിലായി താനൂര്‍ ജി ആര്‍ എഫ് ടി ഹൈസ്‌കൂളിന് സമീപമാണ് അക്വേറിയം സ്ഥാപിക്കുന്നത്. അക്വേറിയത്തിന് പുറമെ ഫിഷ് സ്പാ, വര്‍ണ മത്സ്യ വളര്‍ത്തു യൂണിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. കേരള സര്‍ക്കാറിന്റെ ഏജന്‍സിയായ കെ എസ് സി എ ഡി സിക്കാണ് അക്വേറിയത്തിന്റെ നിര്‍മാണ ചുമതല.