Sports will be part of the curriculum in primary classes from the next academic year

അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം

അടുത്ത അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ‘അക്കാദമിക തലത്തിൽ കായികം പ്രത്യേക ഇനമായി ആദ്യമായി ഉൾപ്പെടുത്തുകയാണ്. അടുത്ത അധ്യയന വർഷം മുതൽ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചത്.