Notification-6 Technical study classes for selected candidates for Hajj

അറിയിപ്പ്- ഹജ്ജിന്‌ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സുകൾ

ഹജ്ജ്‌ കമ്മിറ്റി ഓഹ്‌ ഇന്ത്യ മുഖേന ഹജ്ജിന്‌ പോകുന്നവർക്ക്‌ ആയതിന്റെ നടപടിക്രമം വിശദീകരിക്കുന്ന ക്ലാസ്‌ ആണ്‌ ഹജ്ജ്‌ സാങ്കേതിക പഠന ക്ലാസുകൾ. ഹജ്ജ്‌ കമ്മിറ്റി മുഖേന ഹജ്ജിന്‌ പോകുന്നവർക്ക്‌ ഇത്തരം സാങ്കേതിക പരിശീലന ക്ലാസുകൾ ഏകദേശം 300 പേർ മുതൽ 500 പേർ വരെ എന്ന രീതിയിൽ നിയോജക മണ്ഡലം തലത്തിലും ജില്ലാ തലത്തിലും കേരള സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിയുടെ ഓദ്യോഗിക ട്രെയിനർമാർ വഴി നടത്തിവരുന്നുണ്ട്‌. മൂന്ന്‌ ഘട്ടങ്ങളിലായി നടക്കുന്ന ഇത്തരം ഹജ്ജ്‌ സാങ്കേതിക ക്ലാസുകൾ കേരളത്തിൽ ഒന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്‌. ഇതിന്റെ ചുമതലയും നടത്തിപ്പും കേരള സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കാണ്‌. എന്നാൽ, ഹജ്ജ്‌ സാങ്കേതിക പഠന ക്ലാസുകൾ എന്ന രീതിയിൽ പല സംഘടനകളും ക്ലാസ്സുകൾ നടത്തുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. മിനിസ്ട്രി ഓഫ്‌ മൈനോറിറ്റി അഫേഴ്സും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയും നൽകുന്ന പല ആധികാരിക വിവരങ്ങളും ഇത്തരം സംഘടനകൾ നടത്തുന്ന സാങ്കേതിക ക്ലാസുകളിൽ കൃത്യമോ വസ്തുത പ്രകാരമോ ആയിരിക്കണമെന്നില്ല. ഇത്തരം ക്ലാസുകളിൽ പോയി എത്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭിക്കുന്നുവെങ്കിൽ ഇത്‌ സംബന്ധിച്ച്‌ ഹജ്ജ്‌ കമ്മിറ്റിക്ക്‌ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്ന്‌ അറിയിക്കുന്നു. ഹജ്ജ്‌ കമ്മിറ്റി മുഖേന പോകുന്നവർക്ക്‌ ഹജ്ജ്‌ സംബന്ധിച്ച സാങ്കേതിക അറിവുകൾ എല്ലാ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി നൽകുന്നതിനാൽ ഹജ്ജ്‌ കമ്മിറ്റി മുഖേന ഹജ്ജിന്‌ പോകുന്നവർ മറ്റ സാങ്കേതിക ക്ലാസുകളിൽ പങ്കെടുക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക്‌ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിയുടെ ഓദ്യോഗിക ട്രെയിനർമാരുമായോ, ഓഫീസുമായോ ബന്ധപ്പെടുക. അസിസ്റ്റൻറ്‌ സെക്രട്ടറി, കേരള സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി.