Spots for everyone, health for everyone

എല്ലാവർക്കും സ്പോട്സ് എല്ലാവർക്കും ആരോഗ്യം

എല്ലാവർക്കും സ്പോട്സ് എല്ലാവർക്കും ആരോഗ്യം എന്ന കായിക നയത്തിലെ അടിസ്ഥാന നിലപാടിൽ ഊന്നിയുള്ള വിവിധ കായികക്ഷമതാ വികസന പദ്ധതികൾക്ക് തുടക്കമാവുകയാണ്. കായിക പ്രവർത്തനങ്ങൾ താഴേത്തട്ടിൽ സജീവമാക്കുക പ്രധാനമാണ്. മുഴുവൻ ജനങ്ങൾക്കും പ്രാപ്തമായ ഇത്തരം സംവിധാനങ്ങളിലൂടെ ആരോഗ്യമുള്ള സമൂഹ സൃഷ്ടി സാധ്യമാകും.

ഖത്തർ ആസ്ഥാനമായ NBF അക്കാദമിയുമായി ചേർന്ന് പ്രാദേശിക തലത്തിൽ കായികക്ഷമതാ വികസന പരിപാടിയ്ക്ക് തുടക്കമാവുകയാണ്. അന്താരാഷ്ട കായിക ഉച്ചകോടിയിൽ അവതരിപ്പിച്ച ശ്രദ്ധേയമായ പദ്ധതിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്ന് എൻ ബി എഫ് ബോക്സുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. കണ്ടെയ്നറുകൾക്ക് സമാനമായ ഈ ബോക്സുകളിൽ ഫിറ്റ്നസ് ട്രെയിനിങ്ങിനള്ള ഉപകരണങ്ങളും മറ്റു വ്യായാമ സംവിധാനങ്ങളും ഒരുക്കും. വൈദഗ്ധ്യമുള്ള പരിശീലകരെയും നിയോഗിക്കും.

NBF ബോക്സുകൾ സ്ഥാപിക്കാൻ വിവിധ സ്ഥാപനങ്ങൾ താൽപ്പര്യത്തോടെ മുന്നോട്ടു വരുന്നുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും ആരോഗ്യസംരക്ഷണത്തിന് സഹായിക്കാൻ ഈ സംരംഭത്തിന് സാധിക്കും. ഈ അവസരം ഏറ്റവും നല്ല നിലയിൽ പ്രയോജനപ്പെടുത്താൻ കഴിയണം.