A sports medicine center will be made operational in Kannur Sports Division soon

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ സ്പോർട്സ് മെഡിസിൻ സെന്റർ ഉടൻ പ്രവർത്തനക്ഷമമാക്കും

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ സ്പോർട്സ് മെഡിസിൻ സെന്റർ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്‌കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്പോർട്സ് സ്‌കൂളിൽ നിലവിൽ ഉപയോഗിക്കുന്ന കോർട്ടുകളിൽ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തും. അത്‌ലറ്റിക്സ്, ഫുട്ബോൾ എന്നിവയ്ക്ക് ആവശ്യമായ പരിശീലന സൗകര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കും. ഹോസ്റ്റലിൽ മാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ സൗകര്യമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ കളിയും പഠനവും മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിന്റെയും ഹോസ്റ്റലിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്.