കായികതാരങ്ങളുടെ യാത്ര വിമാനത്തില്‍
ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തില്‍. ആദ്യമായാണ് ദേശീയ ഗെയിംസിനുള്ള മുഴുവന്‍ ടീമിനെയും വിമാനമാര്‍ഗ്ഗം കൊണ്ടുപോകുന്നത്. ഉത്തരാഖണ്ഡിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം നാല് ദിവസത്തോളം യാത്രയുണ്ട്. ഇതു കായികതാരങ്ങളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും എന്നതിനാല്‍ വിമാനമാര്‍ഗ്ഗം കൊണ്ടുപോകണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മത്സരങ്ങളുടെ ഷെഡ്യുള്‍ അനുസരിച്ചാകും കായികതാരങ്ങളെ കൊണ്ടുപോകുന്നത്. മത്സരക്രമം അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെകിനെ ചുമതലപ്പെടുത്തി.