കായിക ഉച്ചകോടി : പുസ്തകം പ്രകാശനം ചെയ്തു
അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ അവതരിപ്പിച്ച പ്രബന്ധങ്ങളേയും ചർച്ചകളേയും കോർത്തിണക്കി കായിക വകുപ്പ് തയ്യാറാക്കിയ പുസ്തകം മന്ത്രി വി അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജോപോൾ അഞ്ചേരി പുസ്തകം ഏറ്റുവാങ്ങി. മുപ്പത്തിയെട്ടാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന വാട്ടർ പോളോ താരങ്ങളായ കൃപക്കും അപ്പു എൻ എസിനും ചടങ്ങിൽ മന്ത്രി ജേഴ്സികൾ വിതരണം ചെയ്തു.