Council allocated Rs 5 crore for mess charges

കൗൺസിലിന് മെസ് ചാർജ് 5 കോടി രൂപ അനുവദിച്ചു

സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ഹോസ്റ്റലുകളുടെ മെസ് ചാർജ്ജായി 5 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ഈ സാമ്പത്തികവർഷം ഹോസ്റ്റലുകൾക്കുള്ള മെസ് ചാർജായി അനുവദിച്ച ആകെ തുക 17.09 കോടിയായി. ആദ്യഗ സുവായി 8.27 കോടിയും പിന്നീട് രണ്ടു ഘട്ടങ്ങളിലായി 3 കോടിയും 81.46 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

സ്പോർട്സ് കൗൺസിലിനു കീഴിൽ സ്കൂൾ, കോളേജ് തലങ്ങളിലായി 122 സ്പോർട്സ് ഹോസ്റ്റലുകളാണുള്ളത്.
ഈ ഹോസ്റ്റലുകളുടെ മെസ് ചാർജായി 15 കോടി രൂപയാണ് ആവശ്യം. മുൻവർഷത്തെ കുടിശ്ശികയായ 2.09 കോടി ഇത്തവണ അധികമായി അനുവദിച്ചു. നോൺ പ്ലാൻ വിഹിതമായ 16.56 കോടിയ്ക്കു പുറമെ 4.22 കോടി സ്പോട്സ് കൗൺസിലിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.