ചെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ്’നവംബർ 16 ന് ഉച്ചയ്ക്ക് 11 മണിയ്ക്ക് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. ക്യൂബൻ ഗ്രാന്റ് മാസ്റ്റർമാരും ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർമാരായ പ്രഗ്നാനന്ദയും നിഹാൽ സരിനും ഉൾപ്പെടെ മത്സരിക്കുന്ന ടൂർണമെന്റ് നവംബർ 20 വരെ നീളും. മത്സരത്തിൽ പങ്കെടുക്കുന്ന 4 ക്യൂബൻ താരങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ട്.
ജൂണിൽ മുഖ്യമന്ത്രി നടത്തിയ ക്യൂബ സന്ദർശനത്തിൽ കായികരംഗത്ത് ക്യൂബയുമായി സഹകരിക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് ചെസ് ടൂർണമെന്റ്.’ടൂർണമെന്റിനോട് അനുബന്ധിച്ച് 14 ജില്ലകളിലും ചെസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതിൽ വിജയിച്ചവരും അണ്ടർ 16, അണ്ടർ 19 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ് വിജയികളും ക്യൂബൻ, ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർമാരുമായി കളിക്കും. 16 ന് ഉദ്ഘാടന ദിവസം ക്യൂബൻ ഗ്രാന്റ് മാസ്റ്റർമാർ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 64 കളിക്കാരുമായി ഒരേ സമയം കളിക്കും.
17 മുതൽ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മത്സരങ്ങൾ നടക്കുക. കേരളത്തിലെ ചെസ് കളിക്കാർക്കു വേണ്ടി ക്യൂബയുടേയും ഇന്ത്യയുടേയും താരങ്ങളും പരിശീലകരും നയിക്കുന്ന ശിൽപ്പശാല സംഘടിപ്പിക്കും.’-രണ്ടാം ദിനം ക്യൂബയും കേരളവും തമ്മിലുള്ള മത്സരങ്ങൾ നടക്കും. ക്യൂബയിൽ നിന്നുള്ള 3 ഗ്രാൻഡ്മാസ്റ്റർമാരും ഒരു ഇന്റർനാഷണൽ മാസ്റ്ററും കേരളത്തിൽ നിന്നുള്ള ഒരു ഗ്രാൻഡ്മാസ്റ്റർ, രണ്ട് ഇന്റർനാഷണൽ മാസ്റ്റർമാർ, ഒരു ഫിഡെ മാസ്റ്റർ എന്നിവർ ഈ മത്സരങ്ങളിൽ പങ്കെടുക്കും.
മൂന്നാം ദിവസം രാവിലെയും കേരളവും ക്യൂബയും തമ്മിലുള്ള മത്സരം നടക്കും. അന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പ്രത്യേക സെഷനിൽ 2 ഇന്റർനാഷണൽ മാസ്റ്റർമാരുടെ നേതൃത്വത്തിൽ പരിശീലന ശിൽപ്പശാല നടക്കും. നാലാം ദിനം ചെസ് ഗ്രാൻമാസ്റ്ററും പ്രമുഖ രാജ്യാന്തര ചെസ് പരിശീലകനുമായ ആർ ബി രമേഷ് കുട്ടികൾക്കായി ചെസ് ക്ലാസ് നയിക്കും.’-
അഞ്ചാം ദിനം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കും. ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയും ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനും 3 മത്സരങ്ങൾ കളിക്കും.
ഉച്ചയ്ക്ക് ശേഷം പ്രഗഗ്നാനന്ദയും നിഹാലും കേരളത്തിലെ തിരഞ്ഞെടുത്ത 16 ബാല താരങ്ങളുമായി ഒരേ സമയം കളിക്കും.