ജീവചരിത്രം
ശ്രീ വി. അബ്ദുറഹിമാന്‍
നിയമസഭ മണ്ഡലം: താനൂര്‍
വകുപ്പുകള്‍: കായികം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, തപാല്‍ & ടെലഗ്രാഫ് , റെയില്‍വേ
മലപ്പുറം ജില്ലയിലെ തനൂര്‍ പൂക്കയില്‍ മുഹമ്മദ് ഹംസ വെല്ലക്കാട്ടിന്റെയും ഖദീജ നെടിയാലിന്റേയും മകനായി 1962 ജൂൺ 5 ന് ജനിച്ചു. ഡിപ്ലോമ വിദ്യാഭ്യാസം നേടി.
രാഷ്ട്രിയ ജീവിതം
കെഎസ്‌യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. 15 വർഷത്തോളം തിരൂർ നഗരസഭയിൽ മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.യൂത്ത് കോൺഗ്രസ് അംഗം,കെപി.സി.സി. അംഗം, കെ.പി.സി.സി. കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷൻ, വൈസ് ചെയർമാൻ, തിരൂർ മുനിസിപ്പാലിറ്റി കൗൺസിലർ,തിരൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,വൈസ് ചെയർമാൻ തിരൂർ മുനിസിപ്പാലിറ്റി, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം തിരൂർ നഗരസഭാ മുൻ വൈസ് ചെയർമാനുമടക്കം വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടു.2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ, പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ നിയോജക മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. 2021ൽ എൽഡിഎഫ് സ്വതന്ത്രനായി സീറ്റ് നിലനിർത്തി.
പദവികള്‍
തിരൂർ സാമൂഹ്യ-സാംസ്കാരിക സംഘടന 'ആക്ട്' പ്രസിഡന്റ്
കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, തപാല്‍ & ടെലഗ്രാഫ്,റെയിൽവേ വകുപ്പ് മന്ത്രി