ന്യൂനപക്ഷ വിഭാഗത്തിന് വിജ്ഞാനത്തൊഴിൽ പദ്ധതി ക്യാമ്പസുകളിലേക്കും
ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിലന്വേഷകരെ വിജ്ഞാനതൊഴിലുകളിലേക്ക് എത്തിക്കുവാനായി ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും നടപ്പിലാക്കുന്ന പദ്ധതി ക്യാമ്പസുകളിലേക്കും. പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് മാനേജർമാർ/ മേധാവികളുടെ നടന്നു.
പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും
തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം (DWMS) എന്ന പോർട്ടലിൽ ന്യൂനപക്ഷ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ ആളുകളെ രജിസ്റ്റർ ചെയ്യിച്ച് കൃത്യമായ നൈപുണ്യ പരിശീലനം നൽകി വിജ്ഞാന തൊഴിലുകളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള 18 വയസ് പൂർത്തിയായ തൊഴിലന്വേഷകർക്ക് പദ്ധതിയുടെ ഭാഗമാകാം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയാക്കും. തുടർന്നുള്ള മാസങ്ങളിൽ മിഷന്റെ വിവിധ സേവനങ്ങളും നൈപുണ്യ പരിശീലനവും നൽകി തൊഴിൽ സജ്ജരാക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിൽ ഉറപ്പാക്കും. ഉദ്യോഗാർഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസിലാക്കി ആവശ്യാനുസരണം കരിയർ കൗൺസിലിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, വർക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾ മിഷൻ നൽകും.