പഞ്ചായത്ത്തല സ്പോർട്സ് കൗൺസിലുകൾ ആരംഭിക്കും
സംസ്ഥാന, ജില്ലാതല സ്പോർട്സ് കൗൺസിലുകളിൽ നിന്നുമാറി പഞ്ചായത്ത്തല സ്പോർട്സ് കൗൺസിലുകൾ ആരംഭിക്കും. താഴെത്തട്ടിൽ കൂടുതൽ കായിക പരിശീലനം നൽകുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. കായിക പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തുടനീളം സഞ്ചരിക്കുമ്പോൾ നിരവധി സ്വകാര്യ സ്പോർട്സ് അറീനകളും ടർഫുകളും സൂചിപ്പിക്കുന്നത് അത്രയും ആവേശകരമായാണു ജനങ്ങൾ കായിക മേഖലയെ കാണുന്നുവെന്നതാണ്. കേരളത്തിൽ സമഗ്ര കായികനയം രൂപീകരിച്ചുവരികയാണ്. കായികക്ഷമത ലക്ഷ്യമാക്കി കായിക മിഷൻ സംസ്ഥാനത്ത് രൂപീകരിക്കുന്നതിനു മുൻപുതന്നെ അത്തരം പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ കോടിക്കണക്കിനു രൂപ മുടക്കിയാണു സ്വകാര്യ വ്യക്തികൾ ടറഫുകൾ ആരംഭിച്ചിരിക്കുന്നത്. അത്രയും ആളുകൾ കായിക മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നതിനാൽ ഇത്തരം പ്രവണതകൾ പ്രോത്സാഹിക്കപ്പെടണം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ആറ് കോടി രൂപ മുതൽ മുടക്കിൽ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും വരും. കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലാ -താലൂക്ക് തലത്തിൽ സ്‌റ്റേഡിയങ്ങൾ നിർമിക്കും. എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി 112 പഞ്ചായത്തുകളിൽ 1200 ലക്ഷം രൂപ ചെലവഴിച്ചു.
യുവജനങ്ങൾ കായികം മേഖലയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ സമയം ഇതിലേക്കു പ്രയോജനപ്പെടുത്തണം. കായിക മിഷൻ വരുമ്പോൾ ഇത്തരത്തിലുള്ള മേളകൾ നടത്തും.