മത്സ്യോത്സവം-2022 മെഗാ മേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ചു
സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, മത്സ്യത്തൊഴിലാളി സംഗമങ്ങൾ, മത്സ്യ കർഷകരുടെ സംഗമം, മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്മ, കുട്ടികൾക്കായി കിഡ്സ് ഗാല എന്നിവ മത്സ്യോത്സവം 2022ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്. വിവിധ വകുപ്പുകൾ, കേന്ദ്ര വകുപ്പുകൾ, ഏജൻസികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടേത് ഉൾപ്പെടെ നൂറോളം സ്റ്റാളുകൾ മേളയിലുണ്ട്. അലങ്കാര മത്സ്യ പ്രദർശനം, വിൽപ്പന, മത്സ്യകൃഷി ഉപകരണങ്ങളുടെ വിൽപ്പന, അക്വാടൂറിസം, മത്സ്യകൃഷി മോഡലുകൾ, ടൂറിസം മത്സ്യ കൃഷി ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മേള 21നു സമാപിക്കും.