Safe fishing is the government's goal

സുരക്ഷിത മത്സ്യബന്ധനം സര്‍ക്കാര്‍ ലക്ഷ്യം

സുരക്ഷിതമായ മത്സ്യ ബന്ധനത്തിനുള്ള സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്നത് . 200 നോട്ടിക്കല്‍ മൈലിനുള്ളില്‍ വിദേശ ട്രോളറുകളെ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിനൊപ്പം അടിസ്ഥാനപരമായ ചില മാറ്റങ്ങളും യാനങ്ങളുടെ നവീകരണവും അനിവാര്യമാണ്. അതിനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും- മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂ.