സ്‌പോട്‌സ് ക്വാട്ട പ്രകാരം സർക്കാർ സർവീസിൽ 249 കായികതാരങ്ങൾക്ക് കൂടി നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.14 വകുപ്പുകളിലായാണ് ഇവർക്ക് നിയമനം നൽകുന്നത്. ഇതോടെ കഴിഞ്ഞ ഏഴര വർഷത്തിനിടെ എൽ ഡി എഫ് സർക്കാർ സ്‌പോട്‌സ് ക്വാട്ടയിൽ നിയമനം നൽകിയവരുടെ എണ്ണം 960 ആയി. ഇതൊരു സർവകാല റെക്കോഡാണ്.
പൊതുഭരണ വകുപ്പ് ഓരോ വർഷവും 50 പേർക്ക് നിയമനം നൽകുന്നുണ്ട്. അതിനു പുറമെ പൊലീസിലും കെഎസ്‌ഇബിയിലും സ്‌പോട്‌സ് ക്വാട്ട നിയമനങ്ങൾ നടക്കുന്നുണ്ട്. പൊതുഭരണ വകുപ്പ് നടത്തുന്ന നിയമനത്തിൽ ഒരു വർഷത്തെ 50 ഒഴിവിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കാണ് നൽകുന്നത്.
2020‐24 കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള അപേക്ഷ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ ക്ഷണിക്കുന്നതായിരിക്കും.