Applications are invited for sports scholarships.

സ്‌പോർട്സ് സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു

സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾക്കുള്ള സ്‌പോർട്സ് സ്‌കോളർഷിപ്പിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ദേശീയ അന്തർദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വിശദവിവരങ്ങൾ ഫെബ്രുവരി 23ന് മുൻപ് ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2472748