കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി 16,669 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. 3536 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 1812 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്‌റം 45+ (പുരുഷ മെഹ്‌റമില്ലാത്തവർ) വിഭാഗത്തിലും 11,321 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചത്.
സക്ഷ്മപരിശോധനക്ക് ശേഷം സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങി. ഇതുവരെ 14,915 പേർക്ക്‌ കവർ നമ്പറുകൾ അനുവദിച്ചിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് എസ്.എം.എസ്. ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും, ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണ് കാണുക.
നിലവിൽ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 23 ആണ്. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.