Special train service on 2 routes
2 റൂട്ടുകളിൽ കൂടി പ്രത്യേക ട്രെയിൻ സർവീസ്.
സംസ്ഥാനത്ത് രണ്ട് റൂട്ടുകളിൽ കൂടി പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങാൻ റെയിൽവേ തീരുമാനിച്ചു.
എറണാകുളം- ആലപ്പുഴ, എറണാകുളം -ഗുരുവായൂർ റൂട്ടുകളിൽ അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളായാണ് ഇവ സർവീസ് നടത്തുക.
06448 നമ്പർ എറണാകുളം- ഗുരുവായൂർ ടെയിൻ ഒക്ടോബർ 6നും O6439 നമ്പർ ഗുരുവായൂർ – എറണാകുളം ട്രെയിൻ ഒക്ടോബർ 7നും സർവീസ് തുടങ്ങും. 06448 നമ്പർ ട്രെയിൻ രാത്രി 7.50 ന് എറണാകുളം ജങ്ങ്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് ഗുരുവായൂരിൽ എത്തും. O6439 നമ്പർ ട്രെയിൻ രാവിലെ 6.50 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 9.25 ന് എറണാകുളം ജങ്ങ്ഷനിൽ എത്തും.
എറണാകുളം- ആലപ്പുഴ റൂട്ടിൽ ഒക്ടോബർ 7 ന് ടെയിൻ സർവീസ് തുടങ്ങും. O6449 നമ്പർ ട്രെയിൻ എറണാകുളത്ത് നിന്ന് രാവിലെ 7.20 ന് പുറപ്പെട്ട് 9 മണിക്ക് ആലപ്പുഴയിൽ എത്തും. 06452 നമ്പർ ട്രെയിൻ വൈകീട്ട് 6ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാത്രി 7.35ന് എറണാകുളം ജങ്ങ്ഷനിൽ എത്തും.
കഴിഞ്ഞ ദിവസം 5 സർവീസുകൾ തുടങ്ങാൻ റെയിൽവേ തീരുമാനിച്ചിരുന്നു.