249 കായിക താരങ്ങൾക്ക് നിയമനം
2015-2019 വർഷങ്ങളിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റിൽ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളിൽ വിവിധ തസ്തികകളിൽ നിയമിക്കുന്നതിന് അനുമതി നൽകി.
2018 ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ 5 പേർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകിയിട്ടുള്ളതിനാൽ 2020 മുതൽ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ 5 ഒഴിവുകൾ കുറയ്ക്കും.