വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും, വഖഫ് സ്ഥാപനങ്ങള്‍ക്ക് വഖഫ് ബോര്‍ഡിന്റെ സാമൂഹിക ക്ഷേമ പദ്ധതിയില്‍ നിന്നുളള സഹായം, ബോര്‍ഡ് മുഖാന്തിരം നടപ്പാക്കുന്ന വികസന പദ്ധതികള്‍ എന്നിവ ലഭിക്കുന്നതിനും, സ്വത്തുക്കളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കേണ്ട ആവശ്യകത ഏറെയാണ്.
സ്വത്തുകള്‍ അന്യാധീനപ്പെട്ടു പോകാതിരിക്കാനും,വഖഫ് ചെയ്ത ഭൂമി കയ്യറേുന്നത് തടയുന്നതിനും, പിന്തുടര്ച്ചാവകാശികള് സ്വത്ത് അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നത് തടയുന്നതിനും വേണ്ടി രജിസ്ട്രേഷന് നടത്തേണ്ടത് വഖഫ് സ്ഥാപനങ്ങളുടെയും ജമാഅത്തുകളുടെയും ഉത്തരവാദിത്വമാണ്.
ഇതു സംബന്ധിച്ച് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുളളതും, തീരുമാനമാകാതെ ബാക്കികടിക്കുന്നതും, പുതുതായി വരുന്ന അപേക്ഷകളും നേരിട്ട് പരിഗണിക്കുന്നതിനായി അദാലത്തുകള്‍ മേഖലാ അടിസ്ഥാനത്തില്‍ നടത്തുകയാണ്.
വഖഫ് സ്ഥാപനങ്ങള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണ്ടേതിന്റെ ആവശ്യകത മുതവല്ലിമാരെ ബോധ്യപ്പെടുത്തുക, വിവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്ന രജിസ്ട്രേഷന് അപേക്ഷകളില്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് അദാലത്തിന്റെ ലക്ഷ്യം. ദേശീയപാത പോലുളള വികസന പ്രവര്‍ത്തനങ്ങളില്‍ വഖഫ് സ്ഥാപനങ്ങളോ ഭൂമിയോ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തുക വഖഫ് ബോര്‍ഡിന്റെ അകൗണ്ടിലേക്കാണ് വരിക. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഈ പണം നല്കാന് സാധിക്കില്ല. വഖഫ് സ്വത്തുകള്‍ വിനിയോഗിക്കാന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
വഖഫ് ബോര്‍ഡ് സംഘടിപ്പിക്കുന്ന അദാലത്ത് 28 ന് രാവിലെ 10 മുതല്‍ മഞ്ചേരി ടൗണ്‍ ഹാളില്‍ നടക്കും.
തുടര്‍ന്ന് ഒക്ടോബര്‍ 9-ാം തീയതി കണ്ണൂര്‍ ജില്ലയിലും, 23-ാം തീയതി കോഴിക്കോട് ജില്ലയിലും, 30-ന് കാസര്‍ഗോഡ് ജില്ലയിലും അദാലത്തുകള്‍ നടത്തുന്നതാണ്. അര്‍ഹമായ എല്ലാ അപേക്ഷകളും അദാലത്തുകളില്‍ പരഗണിക്കുന്നതായിരിക്കും.
പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. അദാലത്തുകളില്‍ തീരുമാനമായി രജിസ്റ്റര്‍ ചെയ്യുന്ന വഖഫുകള്‍ക്ക് അവിടെ വച്ചുതന്നെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന കാര്യം കൂടി പരിഗണനയിലുണ്ട്.
തുടര്‍ന്ന് തെക്കന്‍ കേരളത്തിലും അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യവും അലോചനയിലുണ്ട്.