20 Lakhs for Commonwealth Winners and 10 Lakhs for Silver

കോമണ്‍വെല്‍ത്ത് ജേതാക്കള്‍ക്ക് ജോലി സ്വര്‍ണജേതാവിന് 20 ലക്ഷം, വെള്ളിയ്ക്ക് 10.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് ജോലിയും പാരിതേഷികവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെസ് ഒളിമ്പ്യാഡില്‍ മെഡല്‍ ഗനടിയ നിഹാല്‍ സരിനും പാരിതോഷികം പ്രഖ്യാപിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപയും ബാഡ്മിന്റണില്‍ വെള്ളിയും വെങ്കലവും നേടിയ ട്രീസ ജോളി, ട്രിപ്പിള്‍ ജമ്പില്‍ വെള്ളി നേടിയ അബ്ദുള്ള അബൂബക്കര്‍, ലേങ്ങ്ജമ്പില്‍ വെള്ളി നേടിയ ശ്രീശങ്കര്‍, ഹോക്കിയില്‍ വെള്ളി നേടിയ ടീമില്‍ അംഗമായ പി ആര്‍ ശ്രീജേഷ് എന്നിവര്‍ക്ക് 10 ലക്ഷവും നല്‍കാന്‍ തീരുമാനിച്ചു. ചെസ് ഒളിമ്പ്യാഡില്‍ മെഡല്‍ നേടിയ നിഹാല്‍ സരിന് 10 ലക്ഷം രൂപയും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എസ് എല്‍ നാരായണന് 5 ലക്ഷം രൂപയും നല്‍കും.

എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, ശ്രീ ശങ്കര്‍, ട്രീസ ജോളി എന്നിവര്‍ക്കാണ് ജോലി നല്‍കുക. പി ആര്‍ ശ്രീജേഷിന് നേരത്തേ വിദ്യാഭ്യാസ വകുപ്പില്‍ ഉയര്‍ന്ന ജോലി നല്‍കിയിരുന്നു.
ചെസ് ഒളിമ്പ്യാഡില്‍ ടീമിനത്തില്‍ വെങ്കലവും വ്യക്തിഗത സ്വര്‍ണ്ണവും നേടിയ നിഹാല്‍ സരിന് 10 ലക്ഷം രൂപ നല്‍കും. നിഹാല്‍ സരിന്‍ നിലവില്‍ വിദ്യാര്‍ത്ഥിയായതിനാല്‍ ജോലിയുടെ കാര്യം ഇപ്പോള്‍ പരിഗണിച്ചില്ല. സ്‌പോട്‌സ് ക്വാട്ടയില്‍ ഒരു വര്‍ഷം 50 പേര്‍ക്ക് നിയമനം നല്‍കുന്നുണ്ട്. ഇതില്‍ ഈ വര്‍ഷത്തെ 4 ഒഴിവുകളിലേക്ക് പ്രത്യേക പരിഗണനയോടെയാണ് നിയമനം നല്‍കുക.