Big screen in districts to enjoy World Cup

ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ തത്സമയം കാണാൻ 14 ജില്ലകളിലും ബിഗ് സ്‌ക്രീൻ ഒരുക്കും. നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ സാമാജികരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്ത് എം എൽ എ ഹോസ്റ്റലിലും ബിഗ് സ്‌ക്രീൻ സ്ഥാപിക്കും.
ജില്ലകളിൽ സ്‌പോട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സ്‌ക്രീൻ സ്ഥാപിക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തും. മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ബിഗ് സ്‌ക്രീനിൽ ലഹരിവിരുദ്ധ പ്രചാരണ വീഡിയോകൾ പ്രദർശിപ്പിക്കും. കൂടാതെ, ഈ വേദികളിൽ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കും.