ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിൽ 2023-24 അധ്യയന വർഷത്തെ 6, 7, 8, +1 പ്രവേശനത്തിനു വേണ്ടി ജനുവരി 27 മുതൽ ഫെബ്രുവരി 16 വരെ നടത്തിയ ടാലന്റ് ഹണ്ടിൽ പങ്കെടുക്കുവാൻ കഴിയാത്ത കുട്ടികൾക്കായി മാർച്ച് 25ന് മേൽപ്പറഞ്ഞ സെന്ററുകളിൽ രാവിലെ 10 മണിക്ക് ട്രയൽസ് നടത്തും. 9, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയായിരിക്കും സെലക്ഷൻ. താത്പര്യമുള്ള കുട്ടികൾ സ്പോർട്സ് കിറ്റുമായി അതത് സെന്ററിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: dsya.kerala.gov.in.