21758 applications for Hajj this year

ഈ വർഷം ഹജ്ജ് കർമ്മത്തിനായി 21758 അപേക്ഷകൾ

സംസ്ഥാനത്ത് നിന്നും ഈ വർഷം ഹജ്ജ് കർമ്മത്തിനായി 21758 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1224 അപേക്ഷകൾ 70 + റിസർവ് കാറ്റഗറിയിലും 3101അപേക്ഷകൾ വിത്തൗട്ട് മെഹറം (പുരുഷ സഹായമില്ലാത്ത സ്ത്രീ യാത്രക്കാർ ) വിഭാഗത്തിലും 17423 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ്. ഈ മാസം 15 ആണ് അപേക്ഷിക്കുന്നതിനുള അവസാന തീയതി.ഇത് വരെ 5200 കവർ നമ്പറുകൾ അനുവദിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്നും 19524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11 252 പേർക്ക് ഹജ്ജിനുളള അവസരം ലഭിച്ചു.
ഹജ്ജ് അപേക്ഷകരുടെ സൗകര്യാർത്ഥം സംസ്ഥാനത്ത് ഹജ് ട്രയിനർമാരുടെ നേതൃത്വത്തിൽ 200 സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ അക്ഷയ സെന്ററുകൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ 3 എമ്പാർക്കേഷൻ പോയിന്റുകളാണ് ഈ വർഷവും ഉള്ളത്. ഓരോ എമ്പാർക്കേഷൻ പോയിന്റുകളിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ എമ്പാർക്കേഷൻ കേന്ദ്രികരിച്ച് പ്രത്യേകം നോഡൽ ഓഫീസർമാരെ നിയമിക്കും. മക്കയിലും മദീനയിലും ഹാജി മാർക്ക് കുറ്റമറ്റ സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞ വർഷം ചെയ്തത് പോലെ ഒരു നോഡൽ ഭാഫീസറെ നിയമിക്കും.