Toll bridge and approach road were dedicated

കൈപ്പമംഗലം മണ്ഡലം, എറിയാട് പഞ്ചായത്തിലെ ചുങ്കം പാലവും അപ്രോച്ച് റോഡും പൊതുജനങ്ങൾക്കായി തുറന്നു. മുൻ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ചാണ് ചുങ്കം പാലം നിർമ്മിച്ചത്. ഇടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നേകാൽ കോടി രൂപയിലാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്. അപ്രോച്ച് റോഡിന് കിഴക്ക് ഭാഗത്ത് 50 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമാണുള്ളത്. പടിഞ്ഞാറ് ഭാഗത്ത് 40 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുണ്ട്. പടിഞ്ഞാറ് ഭാഗത്ത് തോടിനോട് ചേർന്ന് തെക്കുഭാഗത്തേക്ക് 30 മീറ്റർ നീളവും 5.5 മീറ്ററിൽ നിന്നാരംഭിച്ച് 4 മീറ്ററിൽ അവസാനിക്കുന്ന വീതിയുമാണുള്ളത്. ബ്ലാങ്ങാച്ചാൽ തോടിന് കുറുകെ പണിതിരിക്കുന്ന റോഡിനും പാലത്തിനും ആവശ്യം വേണ്ട എല്ലാ ആധുനിക രീതിയിലുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്.