Appointment of Sports Quota

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം

$ കഴിഞ്ഞ എൽ ഡി എഫ്‌ ഗവണ്‍മെന്റ് കായിക മികവ് കണക്കിലെടുത്ത് 580 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. 2011-15 കാലയളവില്‍ ആകെ 110 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.

$ 2009 മുതല്‍ സ്‌പോട്‌സ്‌ക്വാട്ടയില്‍ ഒരു വര്‍ഷം 50 പേര്‍ക്കാണ് നിയമനം നല്‍കുന്നത്. അതുവരെ 20 പേര്‍ക്ക് മാത്രമായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരാണ് ഈ മാറ്റം കൊണ്ടുവന്നത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സ്‌പോട്‌സ് ക്വാട്ട യില്‍ 196 പേര്‍ക്ക് നിയമനം നല്‍കി.

$ കേരളാ പോലീസില്‍ 137 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. ഇപ്പോള്‍ പൊലീസില്‍ സ്‌പോട്‌സ് ക്വാട്ട നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്.

$ 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം മെഡല്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപന ങ്ങളില്‍ നിയമനം നല്‍കുമെന്ന് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍, ഇതു പ്രായോഗികമല്ലായിരുന്നു.

$ ഈ കായികതാരങ്ങള്‍ക്ക് 2021 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കായിക- യുവജനകാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് എല്‍ഡി സി തസ്തികയില്‍ നിയമനം നല്‍കി.

$ 2015 ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയതും ടീമിനത്തില്‍ സ്വര്‍ണം നേടിയതുമായ 68 പേര്‍ക്ക് നേരത്തേ ജോലി നല്‍കിയിരുന്നു.

$ 2010- 14 ല്‍ 249 തസ്തികകളിലേക്കാണ് നിയമനം നടത്താനുണ്ടായിരുന്നത്. 2014 ലെ ഒരൊഴിവില്‍ പി ആര്‍ ശ്രീജേഷിന് പ്രത്യേക പരിഗണനയില്‍ ജോലി നല്‍കിയിരുന്നു. അതാണ് ഒരു ഒഴിവ് കുറഞ്ഞ് 249 ആയത്.

$ 08.-02.-2019 ന് 409 പേര്‍ അടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ നിന്നാണ് 2020 ഫെബ്രുവരിയില്‍ 195 പേര്‍ക്ക് നിയമനം നല്‍കിയത്.

$ 2010- 14 ല്‍ ബാക്കി 54 തസ്തികകളാണുള്ളത്. ഇതിലേക്ക്‌നിയമനത്തിന് പരിഗണിക്കാന്‍ കഴിയുന്ന 86 പേരുടെ പട്ടിക 10. 02.2020 ല്‍ പ്രസിദ്ധീകരിച്ചു.

$ ഓരോ വര്‍ഷത്തെയും ഒഴിവുകളിലേക്ക്, കായികതാരങ്ങള്‍ തൊട്ടു മുമ്പുള്ള 2 സാമ്പത്തികവര്‍ഷങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. (ഉദാ: 2010 ലെ ഒഴിവിലേക്ക് 2008-09, 2009-2010 സാമ്പത്തിക വര്‍ഷങ്ങളിലെ നേട്ടങ്ങളാണ് പരിഗണിക്കുക).

$ ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര കായികമേളകള്‍ നടന്ന വര്‍ഷങ്ങളില്‍ ഉന്നതമായ പ്രകടനം കാഴ്ചവെക്കുന്ന കൂടുതല്‍ കായികതാരങ്ങള്‍ നിയമനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്. ആ വര്‍ഷങ്ങളില്‍ ദേശീയതലത്തില്‍ മെഡല്‍ നേടിയവര്‍ പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ട്. എന്നാല്‍, മറ്റു ചില വര്‍ഷങ്ങളില്‍ പ്രധാന കായികമേളകള്‍ ഇല്ലാതിരിന്ന സാഹചര്യത്തില്‍ അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി തലത്തില്‍ മെഡല്‍ നേടിയവര്‍ക്ക് ജോലി ലഭിച്ച സാഹചര്യവുമുണ്ട്.

$ ഓരോ വര്‍ഷവും ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് നിയമനം നല്‍കുക എന്ന മാനദണ്ഡം അനുസരിച്ചാണ് നിയമനം നല്‍കി വരുന്നത്.

$ 2010- 14 കാലയളവിലെ ചില വര്‍ഷം ഒഴിവുകള്‍ ഉണ്ടെങ്കിലും ലിസ്റ്റില്‍ അത്രയും എണ്ണം കായികതാരങ്ങളില്ല. ചില വര്‍ഷം ലിസ്റ്റില്‍ കായികതാരങ്ങളുണ്ടെങ്കിലും അത്ര പേര്‍ക്കുള്ള ഒഴിവില്ല.

$ 2010 മുതല്‍ 14 വരെയുള്ള ഓരോ വര്‍ഷത്തേയും ശേഷിക്കുന്ന ഒഴിവുകള്‍ കണക്കിലെടുത്താല്‍, മാനദണ്ഡങ്ങള്‍ പ്രകാരം 24 പേര്‍ക്കാണ് നിയമനം നല്‍കാന്‍ കഴിയുക. ഈ 24 ഒഴിവുകളിലേക്കുള്ള നിയമനമാണ്‌ നടന്നത്‌.

$ 24 പേര്‍ക്ക് പുറമെ എന്‍ ജെ ഡി ഒഴിവുകളില്‍ ചിലര്‍ക്ക് കൂടി ജോലി ലഭിക്കാം.

$ 2015-19 കാലയളവിലെ സ്‌പോട്‌സ്‌ക്വാട്ട നിയമനത്തിന് 249 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരൊഴിവില്‍ സി കെ വിനീതിന് നേരത്തേ ജോലി നല്‍കി. അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായി വരികയാണ്. ഈ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തില്‍ മാനദണ്ഡങ്ങളിലും മറ്റും ആവശ്യമായ പരിഷ്‌ക്കാരം വരുത്തുന്ന കാര്യവും ആലോചിക്കും.